ഇന്ത്യ-ചൈന തര്‍ക്കം അവസാനിച്ചിട്ടില്ല: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍

ഇന്ത്യ-ചൈന തര്‍ക്കം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ദില്ലിയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജയ്ശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഗല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഉടലെടുത്ത ഇന്ത്യ-ചൈന തര്‍ക്കം യുദ്ധത്തിന്റെ വക്കോളം എത്തിയിരുന്നു. എന്നാല്‍ അതിനുശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച നടക്കുന്നത്. ദില്ലിയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംങ് യിയുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് എസ്. ജയ്ശങ്കര്‍ നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നു എന്നത് പ്രതീക്ഷ നല്‍കുമ്പോഴും പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നാണ് ജയ്ശങ്കര്‍ വ്യക്തമാക്കിയത്. ഇന്ത്യയുടെ വികാരം ചൈനീസ് വിദേശകാര്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് അരികിലെ കയ്യേറ്റ മേഖലകളില്‍ നിന്ന് പൂര്‍ണ പിന്മാറ്റം വേണമെന്നും ജയ്ശങ്കര്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News