ലാ​ഹോ​ർ ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന് തോ​ൽ​വി; ഓ​സീ​സി​ന് പ​ര​മ്പ​ര

ലാ​ഹോ​ർ ടെ​സ്റ്റ് പ​ര​മ്പ​ര​യു​ടെ അ​വ​സാ​ന ദി​നം അ​വ​സാ​ന സെ​ക്ഷ​നി​ൽ പാ​ക്കി​സ്ഥാ​നെ 115 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച് ഓ​സ്ട്രേ​ലി​യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര 1-0 എ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ് നേ​ടി​യ​ത്. ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.

351 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ 235 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. അ​ഞ്ച് വി​ക്ക​റ്റ് പി​ഴു​ത ന​ഥാ​ൻ ല​യ​ണും മൂ​ന്ന് വി​ക്ക​റ്റു​ക​ൾ നേ​ടി​യ ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സു​മാ​ണ് ഓ​സീ​സി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഇ​മാം ഉ​ൾ ഹ​ഖ് (70), ബാ​ബ​ർ അ​സം (55) എ​ന്നി​വ​രാ​ണ് പാ​ക്ക് നി​ര​യി​ൽ പൊ​രു​തി​യ​ത്.

വി​ക്ക​റ്റ് പോ​കാ​തെ 73 എ​ന്ന നി​ല​യി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ അ​ഞ്ചാം ദി​നം തു​ട​ങ്ങി​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​മ്പോ​ൾ സ്കോ​ർ 136/2 ആ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം സെ​ക്ഷ​നി​ൽ ആ​തി​ഥേ​യ​ർ​ക്ക് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി.

അ​സ്ഹ​ർ അ​ലി (17), ഫ​വാ​ദ് ആ​ലം (11), മു​ഹ​മ്മ​ദ് റി​സ്വാ​ൻ (0) എ​ന്നി​വ​ർ പൊ​രു​താ​തെ കീ​ഴ​ട​ങ്ങി​യ​തോ​ടെ പാ​ക്കി​സ്ഥാ​ൻ പ​രാ​ജ​യ​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

പ​ര​മ്പ​ര​യി​ൽ 496 റ​ൺ​സ് സ്കോ​ർ ചെ​യ്ത ഓസീസ് ഓപ്പണർ ഉ​സ്മാ​ൻ ക​വാ​ജ മാ​ൻ ഓ​ഫ് ദ ​സീ​രി​സ് പു​ര​സ്കാ​രം നേ​ടി. മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റു​ക​ൾ നേ​ടി​യ പാ​റ്റ് ക​മ്മി​ൻ​സാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News