കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിന് 30% ഡിസ്ക്കൗണ്ട്

കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ഓൺലൈൻ ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വന്ന 30 % ഡിസ്ക്കൗണ്ട് ഒരു മാസത്തേക്ക് കൂടെ നിലനിർത്താൻ തീരൂമാനിച്ചു.

സ്കാനിയ, വോൾവോ ബസുകളിലെ യാത്രക്കാർക്ക് ഏപ്രിൽ 30 വരെ ഓൺലൈൻ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയുടെ 70% തുക നൽകിയാൽ മതിയാകും. ഇതിന് വേണ്ടി മുൻകൂർ ടിക്കറ്റ് ബുക്കിം​ഗ് സൗകര്യം ഉൾപ്പെടെ കെഎസ്ആർടിസിയുടെ വെബ്സൈറ്റിലും, എന്റെ കെഎസ്ആർടിസി മൊബൈൽ ആപ്പിലും ലഭ്യമാക്കി.

ഫെയർ റിവിഷൻ നടപ്പിലാക്കിയാൽ ഈ ആനുകൂല്യം ലഭിക്കുകയില്ലെന്നും അതിന് മുന്നോടിയായി പരമാവധിയാത്രക്കാർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കെഎസ്ആർടിസി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here