കിറ്റക്‌സ് എംഡി സാബുവിന് എതിരായ കേസ് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി

ഫാക്ടറിയിലുണ്ടായ അപകട മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന കിറ്റക്‌സ് എം ഡി സാബു എം ജേക്കബിന്റെ ആവശ്യം തള്ളി സുപ്രീം കോടതി.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സാബുവിന്റെ ഹര്‍ജി തള്ളിയത്.

2014 മെയ് 24 ന് കിറ്റക്‌സ് ഫാക്ടറിയില്‍ ഉണ്ടായ അപകടത്തിലാണ് പി ജെ അജീഷ് എന്ന തൊഴിലാളി മരിച്ചത്. ഫാക്ടറിയുടെ ചുമതല തനിക്ക് അല്ലായിരുന്നു എന്ന സാബുവിന്റെ വാദം വിചാരണ കോടതിയാണ് പരിശോധിക്കേണ്ടതെന്നും സുപ്രീം കോടതി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News