മേള കാണാൻ തലസ്ഥാനത്ത് എത്താൻ കഴിയാത്തവർക്ക് മറ്റ് സ്ഥലങ്ങളിലും പ്രദർശനം ; മന്ത്രി സജി ചെറിയാൻ

മേള കാണാൻ തലസ്ഥാനത്ത് എത്താൻ കഴിയാത്തവർക്ക് വേണ്ടി മറ്റ് സ്ഥലങ്ങളിലും പ്രദർശനം സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി സജി ചെറിയാൻ.26-ാമത് രാജ്യാന്തര ചലചിത്രമേളയുടെ സമാപന സമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കലാകാരൻമാർ ജീവിത അന്ത്യത്തിൽ ഒറ്റക്കാവില്ല. അവർക്കായി ഒരു കേന്ദ്രം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

മികച്ച സിനിമകളുടെ പ്രദര്‍ശനം കൊണ്ടും സംഘാടനം കൊണ്ടും സിനിമാ ആസ്വാദകരുടെ സഹകരണം കൊണ്ടും എല്ലാം തികഞ്ഞ മേളയായിരുന്നു 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയെന്ന് മന്ത്രി പറഞ്ഞു. മേള വലിയ വിജയമായിരുന്നുവെന്നും അതില്‍ ചലച്ചിത്ര അക്കാദമി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News