ഭാവന അപരാജിതയായ പെൺകുട്ടി ; ടി പത്മനാഭൻ

ഭാവന അപരാജിതയായ പെൺകുട്ടി എന്ന് സാഹിത്യകാരൻ ടി പത്മനാഭൻ.ഐ എഫ് എഫ് കെ സമാപന സമ്മേളന വേദിയിലായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

ഇത് സ്ത്രീകളുടെ ചലച്ചിത്ര മേളയാണ്. സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന ചലച്ചിത്ര മേളയാണിതെന്നും ടി പത്മനാഭൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനെ ധനമന്ത്രി കെ എൻ ബാലഗോപാൽ പൊന്നാട അണിയിച്ച് ആദരിച്ചു. സ്വയംവരം സിനിമക്ക് 50 വർഷം തികയുന്നതിനായിരുന്നു ആദരം.

ലോക സിനിമയുടെ ചരിത്രം കാണിക്കുന്ന മ്യൂസിയം തിരുവനന്തപുരത്ത് തുടങ്ങുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.സാമ്പത്തിക നയം പാളിയാൽ എന്ത് സംഭവിക്കും എന്നതിൻ്റെ ഉദാഹരണമാണ് ശ്രീലങ്കയെന്ന് അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News