ആര്‍ആര്‍ആര്‍ കണ്ടുകൊണ്ടിരിക്കെ ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഇന്ന് റിലീസ് ചെയ്ത രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ കണ്ടുകൊണ്ടിരിക്കെ ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ സ്വദേശിയായ ഒബുലേസു (30) ആണ് മരിച്ചത്.

അനന്തപുര്‍ എസ് വി മാക്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണുന്നതിനിടെ ഒബുലേസുവിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.

ഇദ്ദേഹത്തെ ഉടന്‍ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയില്‍ വച്ച് മരണപ്പെടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ജൂനിയര്‍ എന്‍ടിആറിന്റെ കടുത്ത ആരാധകനായ ഒബുലേസു ഫാന്‍സ് ഷോയ്ക്ക് പോയപ്പോഴാണ് സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News