സുധിയുടെയും മിനിയുടെയും ചുവന്ന സ്‌പ്ലെണ്ടർ സ്വന്തമാക്കി ചാക്കോച്ചൻ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പ്രണയ ചിത്രം, അനിയത്തിപ്രാവിനെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം.
1997 മാർച്ച് 26. അന്നായിരുന്നു ഫാസിലിന്റെ ‘അനിയത്തിപ്രാവ്’ സിനിമയുടെ റിലീസ്.

സിനിമയിലെ ആദ്യ സീൻ മുതൽ കുഞ്ചാക്കോ ബോബൻ ഓടിച്ച ചുവപ്പ് സ്പ്ലെൻഡർ ബൈക്ക് അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. തന്റെ ആദ്യ സ്ക്രീൻ പ്രവേശനത്തിൽ ഒപ്പമുണ്ടായിരുന്ന സ്പ്ലെൻഡർ കാൽനൂറ്റാണ്ടിനു ശേഷം കുഞ്ചാക്കോ ബോബൻ സ്വന്തമാക്കി.

ആലപ്പുഴയിലെ ബൈക്ക് ഷോറ‍ൂമിൽ ജോലി ചെയ്യുന്ന ബോണിയുടെ കൈവശം ബൈക്ക് ഉണ്ടെന്ന് ഒരുപാട് അന്വേഷണങ്ങൾക്കു ശേഷമാണ് ചാക്കോച്ചൻ അറിഞ്ഞത്.

ഷോറൂം ഉടമ കമാൽ എം.മാക്കിയില‍ുമായി സംസാരിച്ച് അനിയത്തിപ്രാവിലെ ബൈക്കാണെന്ന് ഉറപ്പാക്കിയ ശേഷം കുഞ്ചാക്കോ ബോബൻ അത് സ്വന്തമാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News