സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കും

സഹകരണ ബാങ്കുകള്‍ക്ക് ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം. സഹകരണ രജിസ്ട്രാറാണ് പ്രവര്‍ത്തന ഉത്തരവിറക്കിയത്. ഇന്ന്, ശനിയാഴ്ച്ച പൂര്‍ണമായും നാളെ ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവ്.

തിങ്കള്‍, ചൊവ്വ ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് ശനി, ഞായര്‍ ദിവസങ്ങളിലെ അവധി റദ്ദാക്കി ഉത്തരവിറക്കിയത്. ശനി,ഞായര്‍ ദിവസങ്ങളിലെ അവധിക്ക് പിന്നാലെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ പണിമുടക്കും കാരണം സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകള്‍ തുടര്‍ച്ചയായി നാല് ദിവസം അടഞ്ഞുകിടക്കും.

ഈ സാഹചര്യം പരിഗണിച്ചാണ് സഹകരണ ബാങ്കുകള്‍ക്ക് ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News