ആളിക്കത്തിയ കനൽ; പോരാട്ട ചരിത്രമായി മൊറാഴ സമരം

ദേശീയ സ്വാതന്ത്ര്യ സമരത്തിലെ ചെങ്കൊടിയേന്തിയ പോരാട്ട ചരിത്രമാണ് മൊറാഴ സമരം. 1940 സെപ്തംബർ 15 നാണ് തലശ്ശേരിക്കും മട്ടന്നൂരിനുമൊപ്പം മൊറാഴയും ചുവന്നത്. മൊറാഴ സംഭവത്തെ തുടർന്ന് കെ പി ആറിനെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും രാജ്യവ്യാപക പ്രതിഷേത്തെ തുടർന്ന് ജീവപര്യന്തമായി കുറച്ചു.

സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ത്രിവർണ പതാകയ്ക്ക് ഒപ്പം ചെങ്കൊടിയും ഉയർന്നു പാറിയ ദിനമാണ്1940 സെപ്തംബർ 15. ബ്രിട്ടീഷ് അടിച്ചമർത്തലിനെതിരെ കെ പി സി സി ആഹ്വാനം ചെയ്ത മർദ്ദന പ്രതിഷേധ ദിനത്തിൽ സ്വാതന്ത്യ ദാഹികളായ കമ്മൂണിസ്റ്റുകാർ സംഘടിച്ചു. നിരോധനാജ്ജ മറികടന്ന് ചെങ്കൊടിയേത്തിയ ആയിരങ്ങൾ സാമ്രാജ്യത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി മുന്നേറി.

അറാക്കൽ കുഞ്ഞിരാമൻ,വിഷ്ണു ഭാരതീയൻ,കെ പി ആർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മൊറാഴയിലെ മുന്നേറ്റം. ജനകീയ ചെറുത്തു നിൽപ്പിൽ പോലീസ് ഇൻസ്പെക്ടറായ കുട്ടികൃഷ്ണൻ മരിച്ചു വീണു. തുടർന്ന് പോലീസിന്റെ നര നായാട്ട്.

34 പേർക്കെതിരെ കേസെടുത്തു. കെ പി ആറിന് വധശിക്ഷ വിധിച്ചു. ഗാന്ധിജിയും നെഹ്റുവും ഇതിനെതിരെ രംഗത്തെക്കി. രാജ്യവാപകമായി പ്രതിഷേധങ്ങൾ ഉയർന്നു. തുടർന്ന് കെ പി ആറിന്റെ വധശിക്ഷ ജീവ പര്യന്തമാക്കി കുറച്ചു.

മൊറാഴ സംഭവത്തിന് പിന്നാലെ എം എസ് പി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കമ്മ്യൂണിസ്റ്റുകളെ വേട്ടയാടിയത്. മൊറാഴയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് പ്രദേശത്ത് കമ്യൂണിസ്റ്റ് കർഷക പോരാട്ടങ്ങൾ ശക്തി പ്രാപിച്ചു. കമ്യൂണിസ്റ്റ് പാർട്ടി കരുത്തുറ്റ പ്രസ്ഥാനമായി വളർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News