പ്രഷര്‍ മോണിറ്റര്‍ ഓര്‍ഡര്‍ ചെയ്തു ; കിട്ടിയത് കണ്ട് അമ്പരന്ന്‌ ആലുവ സ്വദേശി

ഓൺലൈൻ വഴി പ്രഷർ മോണിറ്റർ ഓർഡർ ചെയ്ത ആലുവ സ്വദേശിക്ക് കിട്ടിയത് ഇഷ്ടിക. ഓൺലൈൻ വ്യാപാര സൈറ്റിലൂടെ പണമടച്ച് ഓർഡർ ചെയ്ത ശേഷം അഞ്ചാം ദിവസം കയ്യിൽ കിട്ടിയ പാഴ്സൽ പാക്കറ്റ് തുറന്നപ്പോഴാണ് പ്രഷർ മോണിറ്ററിനു പകരം ഇഷ്ടിക കണ്ടത്.

ആലുവ സ്വദേശിയായ അബ്ദുൾ റഹ്മാനാണ് പ്രഷർ മോണിറ്ററിനു പകരം ഇഷ്ടിക ലഭിച്ചത്.Dr .മോർപെൻ കമ്പനിയുടെ ബ്ലഡ് പ്രഷർ മോണിറ്ററാണ് ഒരാഴ്ച്ച മുൻപ് അബ്ദുൾ റഹ്മാൻ ഓർഡർ ചെയ്തത്.ഇതിനായി 970 രൂപ ഓൺലൈൻ വഴി അടയ്ക്കുകയും ചെയ്തിരുന്നു.

5 ദിവസത്തിനു ശേഷം ഓൺലൈൻ വ്യാപാര കമ്പനിയുടെ പ്രതിനിധി പാഴ്സൽ പാക്കറ്റ് കൈമാറി.കലൂരിൽ അബ്ദുൾ റഹ്മാൻ നടത്തിവരുന്ന കമ്പ്യൂട്ടർ വ്യാപാര സ്ഥാപനത്തിൻറെ വിലാസത്തിൽ ഓർഡർ ചെയ്തിരുന്നതിനാൽ ഇവിടെയാണ് എത്തിച്ചു നൽകിയത്.പതിവായി പലതും ഇത്തരത്തിൽ ഓർഡർ ചെയ്ത് വാങ്ങാറുള്ളതിനാൽ കയ്യിൽ കിട്ടിയ പാഴ്സൽ പാക്കറ്റ് അബ്ദുൾ റഹ്മാൻ ഉടൻ തുറന്നു നോക്കിയിരുന്നില്ല.

എന്നാൽ പിന്നീട് പാക്കറ്റ് തുറന്നപ്പോഴാണ് പ്രഷർ മോണിറ്ററിനു പകരം ഇഷ്ടിക കണ്ടത്.ഉടൻ ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ വിളിച്ച് കാര്യം പറഞ്ഞു.ഉത്തർപ്രദേശിൽ നിന്നുള്ള വിലാസത്തിലാണ് പാക്കറ്റ് കപ്പലിൽ കയറ്റിയിരിക്കുന്നത്.

കപ്പലിൽ കയറ്റിയപ്പോൾ സംഭവിച്ച പിഴവായിരിക്കാമെന്നും ഓർഡർ ചെയ്ത പ്രഷർ മോണിറ്റർ തന്നെ ദിവസങ്ങൾക്കുള്ളിൽ വീട്ടിലെത്തുമെന്നും ഓൺലൈൻ വ്യാപാര സ്ഥാപന അധികൃതർ അറിയിച്ചതായി അബ്ദുൾ റഹ്മാൻ പറഞ്ഞു.ഓൺലൈനായി നിരവധി സാധന സാമഗ്രികൾ വാങ്ങിയ തനിക്ക് ആദ്യമായാണ് ഇത്തരമൊരനുഭവമെന്നും അബ്ദുൾ റഹ്മാൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here