ലീഗ് നേതാവിന് ബിജെപിയുടെ പൊന്നാട; നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം

ലീഗ് നേതാവിന് ബിജെപി ജില്ലാ പ്രസിഡന്റ് പൊന്നാട അണിയിച്ച സംഭവത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ഏറ്റുവാങ്ങുന്നത്  ന്യൂനപക്ഷങ്ങളുടെ ചോരയിൽ കുതിർന്ന ഷാളാണെന്നും സിപിഐഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ലീഗ് നേതാക്കൾ വംശഹത്യാ രാഷ്ട്രീയത്തിൻ്റെ മൂർച്ച കൂട്ടുന്ന പണിയാണ് എടുക്കുന്നത്. കെ റെയിൽ വിരുദ്ധ ജാഥാ വേദിയിൽ ലീഗ് നേതാവ് ടി ടി ഇസ്മയിലിനെ ബിജെപി ജില്ലാ പ്രസിഡൻ്റ് വി.കെ.സജീവൻ പൊന്നാടയണിയിച്ച് സ്വീകരിച്ചത് കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.

ബി ജെ പി വേദിയിൽ ഭാരത് മാതാ കീ ജയ് വിളികൾക്കിടയിൽ ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ പൊന്നാട ഏറ്റുവാങ്ങിയ ലീഗ് നേതാവ് ടി ടി ഇസ്മയിലിൻ്റെ നടപടിയിൽ മുസ്ലീം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ന്യൂനപക്ഷ മുസ്ലീം സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണവും വംശീയ ഉന്മൂലനവും,  രാഷ്ടീയ  ലക്ഷ്യമായി സ്വീകരിച്ച സംഘപരിവാർ നേതാക്കൾ ഒരുക്കിയ വേദിയിൽ എന്തിൻ്റെ പേരിലായാലും മുസ്ലീം സമുദായത്തിൻ്റെ പാർട്ടിയെന്ന് അവകാശപ്പെടുന്ന ലീഗ് നേതാവ് ആദരിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നതിന് മറുപടി പറയാൻ നേതൃത്വത്തിന് ബാധ്യതയുണ്ട്.

കേരളത്തിലുള്ള അക്കൗണ്ട്‌ പൂട്ടിപ്പോയ സി ജെ പിക്ക്, സ്വാധീനമുറപ്പിക്കാനുള സംഘപരിവാർ രാഷ്ട്രീയ തന്ത്രത്തിൽ ലീഗ് കുരുങ്ങിയതിൻ്റെ സൂചനയാണിത്. കെ സുധാകരൻ്റെ നേതൃത്വത്തിൽ ബി ജെ പി യുടെ ഒക്കച്ചങ്ങായിമാരായി അധപതിച്ച കോൺഗ്രസും യു ഡി എഫും ബി ജെ പി യുമായി ചേർന്ന് കേരള വികസനത്തിന്യം LDF സർക്കാരിനുമെതിതിരെ നടത്തുന്ന പുതിയ വിമോചന സമരത്തിൻ്റെ സൂചനയാണ് ലീഗ് നേതാവിന് ലഭിച്ച ആദരം.

ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് ഹിന്ദുത്വ വാദികൾ ബാബറി മസ്ജിദ് തകർത്തും ഗുജറാത്തിൽ വംശഹത്യ നടത്തിയതെന്നും ലീഗ് നേതാക്കൾ മറക്കരുത്. ന്യൂനപക്ഷങ്ങളുടെ ചോരയിൽ കുതിർന്ന ഷാൾ ഏറ്റുവാങ്ങുന്ന ലീഗ് നേതാക്കൾ വംശഹത്യാ രാഷ്ട്രീയത്തിൻ്റെ മൂർച്ച കൂട്ടുന്ന പണിയാണ് എടുക്കുന്നതെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

എല്ലാ വിഭാഗം മതനിരപേക്ഷ ശക്തികളും ലീഗിൻ്റേയും യു ഡി എഫിൻ്റേയും ബി ജെ പി ബാന്ധവത്തിനെതിരെ രംഗത്തിറങ്ങണമെന്നും സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു. ലീഗിൻ്റെ മൗനത്തിലും  ടി ടി ഇസ്മയിൻ്റെ നടപടിക്കും എതിരെ ലീഗ് അണികളിലും പ്രതിഷേധം ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News