
സോണിയ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം അല്പസമയത്തിനകം ദില്ലിയിൽ ആരംഭിക്കും. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയാണ് മുഖ്യ അജണ്ട. സംഘടന തെരഞ്ഞെടുപ്പും അംഗത്വ വിതരണ ക്യാമ്പയിനും ചര്‍ച്ചയാകും.
അതേ സമയം ഗ്രൂപ്പ് 23 നേതാക്കളുമായി സോണിയ ഗാന്ധി ആശയ വിനിമയം തുടരുകയാണ്. അനുനയ നീക്കത്തിന്‍റെ ഭാഗമായി പുനസംഘടനയില്‍ ഗ്രൂപ്പ് 23 നെ വിവിധ സമിതികളിലേക്ക് പരിഗണിച്ചേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here