ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ; അഭിമാനം

ഡിവൈഎഫ്ഐയുടെ നേതൃത്വ നിരയിലേക്ക് ആദ്യമായി ട്രാൻസ് വുമൺ എത്തുന്നു. ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്സനാണ് കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പാമ്പാടിയിൽ നടന്ന ജില്ല സമ്മേളനത്തിലാണ് ലയയെ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.

നിലവിൽ തിരുവനന്തപുരത്ത് സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്റ്റ് അസിസ്റ്റൻറാണ് 30കാരിയായ ലയ. ചങ്ങനാശ്ശേരി എസ്.ബി കോളേജിൽനിന്നാണ് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയത്. ഡിവൈഎഫ്ഐയുടെ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു ലയ.

2016-ലാണ് ലയ തൻറെ സ്വത്വം വെളിപ്പെടുത്തിയത്. ഇതിന് ശേഷമാണ് പാർട്ടി പ്രവർത്തനത്തിലേക്ക് കടക്കുന്നത്. 2019-ൽ ഡിവൈഎഫ്ഐ അംഗത്വം എടുത്തു.

May be an image of 1 person and standing

ഉത്തരവാദിത്ത്വം ഏറെ അഭിമാനത്തോടെ നിർവ്വഹിക്കും; ലയ

ട്രാൻസ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ തൻറെ അംഗത്വം കരുത്തുനൽകുമെന്ന് ലയ പറഞ്ഞു. ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ ശബ്ദമാകാനും അവർക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനും സഹായിക്കും.

തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്ത്വം ഏറെ അഭിമാനത്തോടെ നിർവ്വഹിക്കുമെന്നും ലയ പറഞ്ഞു. പാർട്ടിയിൽ ഇതുവരെ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ; പുതിയ ഉത്തരവാദിത്ത്വം അഭിമാനമെന്ന് ലയ

പുരോഗമന പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളും ട്രാൻസ്ജെൻഡർ സമൂഹത്തെ ചേർത്തുപിടിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിൻറെ കാഴ്ചപ്പാടിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ വരാനുണ്ടെന്നും ലയ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News