കോട്ടയം നട്ടാശ്ശേരിയിൽ സർവേ നടപടികൾ തുടങ്ങി; മൂന്നിടങ്ങളിൽ കല്ല് സ്ഥാപിച്ചു

സംസ്ഥാനത്ത് നിർത്തിവെച്ച കെ റെയിൽ സർവേ നടപടികൾ വീണ്ടും തുടങ്ങി. കോട്ടയം നട്ടാശ്ശേരിയിൽ മൂന്നിടങ്ങളിൽ കല്ല് സ്ഥാപിച്ചു.

അതേസമയം സർവേക്കല്ലുകളുമായെത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞതോടെ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

അതിനിടെ സാമൂഹ്യാഘാത പഠനത്തിനായി കല്ലിടാൻ നിർദേശിച്ചത് റവന്യു വകുപ്പാണ് നിർദേശിച്ചതെന്ന വാർത്ത തെറ്റെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പ്രതികരിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട ആരും അങ്ങനെ പറയുമെന്ന് കരുതുന്നില്ല.സാമൂഹ്യ ആഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടുന്നത്.

സാമൂഹ്യ ആഘാത പഠനം എതിരായാൽ ഇപ്പോൾ കല്ലിട്ടത് എടുത്തുമാറ്റും. അങ്ങനെ മുൻപ് ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നത് കെ.റെയിൽ ആവശ്യപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News