ബസ് സമരത്തിൽ വലഞ്ഞ വിദ്യാർത്ഥികൾക്ക് പരീക്ഷാ വണ്ടിയൊരുക്കി ഡി വൈ എഫ് ഐ

ബസ് സമരത്തിൽ വലഞ്ഞ വിദ്യാർഥികൾക്ക് പരീക്ഷാ വണ്ടിയൊരുക്കി ഡിവൈഎഫ്ഐ. എറണാകുളം മഞ്ഞപ്രയിലെ ഡി വൈ എഫ് ഐ പ്രവർത്തകരാണ് വിദ്യാർഥികൾക്ക് പരീക്ഷയെഴുതി വീട്ടിലേക്ക് മടങ്ങാൻ വാഹന സൗകര്യം ഏർപ്പെടുത്തിയത്.

പരീക്ഷാ കാലത്ത് തന്നെ ബസ് സമരവും തുടങ്ങിയതോടെ സ്ക്കൂളിൽ പോകാൻ വിഷമിച്ചുപോയ വിദ്യാർഥികൾക്ക് ആശ്വാസമാവുകയാണ് സ്ക്കൂളിൽ വാഹനവുമായെത്തുന്ന ഡി വൈ എഫ് ഐ പ്രവർത്തകർ.ബസിനു പകരം ഇന്നോവയിലും ജീപ്പിലും മാരുതി സ്വിഫ്റ്റിലുമൊക്കെയെത്തി പരീക്ഷയെഴുതാനായതിൻറെ സന്തോഷം വിദ്യാർഥികൾ പങ്കുവെച്ചു.

ഡിവൈഎഫ്ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികൾക്ക് വാഹനസൗകര്യമൊരുക്കിയത്. മഞ്ഞപ്ര, വടക്കുംഭാഗം, തവളപ്പാറ,ചന്ദ്രപ്പുര ജംഗ്ഷനുകളിൽ നിന്നാണ് വിവിധ സ്ക്കൂളുകളിലേക്ക് വാഹന സൗകര്യമൊരുക്കിയത്.

പരീക്ഷാ വണ്ടിയുടെ ഫ്ളാഗ് ഓഫ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ബിബിൻ വർഗീസാണ് നിർവ്വഹിച്ചത്. ആദ്യ ദിനം 80 ഓളം വിദ്യാർത്ഥികൾക്ക് വാഹന സൗകര്യമൊരുക്കിയിരുന്നു.ബസ് സമരം മൂലം തുടർന്നുള്ള ദിവസങ്ങളിലും ബുദ്ധിമുട്ട് നേരിട്ടാൽ പരീക്ഷാ വണ്ടിയിൽ വാഹനസൗകര്യമൊരുക്കുമെന്ന് ഡി വൈ എഫ് ഐ പ്രവർത്തകർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News