രാഷ്ട്രീയക്കാർ സമരവുമായി ഇറങ്ങുന്നത് നേട്ടം കൊയ്യാൻ; വെള്ളാപ്പള്ളി

സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിപക്ഷ സമരത്തെ വിമർശിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടിയാണ് സമരവുമായി പ്രതിപക്ഷം രംഗത്തിറങ്ങുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

അക്രമ സമരത്തിനെതിരായ പൊലീസ് നടപടിയെയും അദ്ദേഹം പിന്തുണച്ചു.
നിയമ ലംഘനം ഉണ്ടായാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികമാണെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. സമരത്തിന് പിന്നിൽ തീവ്രവാദികൾ ഉണ്ടാകാമെന്ന ആരോപണം ശരിയും തെറ്റും ആകാമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News