അപൂർവ അപകടം; റോഡിനുകുറുകെ കിടന്ന കൂറ്റന്‍ ചീങ്കണ്ണിയെ ഇടിച്ച് കാർ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഫ്ലോറിഡയിലെ ലിത്തിയയില്‍ റോഡിനുകുറുകെ കിടന്നിരുന്ന കൂറ്റന്‍ ചീങ്കണ്ണിയുടെ ദേഹത്ത് തട്ടിയ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. 54 കരനായ ജോണ്‍ ഹോപ്കിന്‍സ് ആണ് മരിച്ചത്.

കൗണ്ടി റോഡ് 672 എന്നറിയപ്പെടുന്ന ബാം-പിക്‌നിക് റോഡിൽ കൗണ്ടി റോഡ് 39 ന് 2 മൈൽ പടിഞ്ഞാറ് മാര്‍ച്ച് 24ന് പുലർച്ചെ 12:30 ഓടെയാണ് അപകടമുണ്ടായത്. ജോണ്‍ കാറോടിച്ചു പോകുമ്പോള്‍ വഴിമധ്യേ 11 അടിയോളം നീളമുള്ള ചീങ്കണ്ണി റോഡിന് കുറുകെ കിടക്കുന്നുണ്ടായിരുന്നു.

കൂറ്റന്‍ ചീങ്കണ്ണിയില്‍ തട്ടി കാര്‍ തെന്നിമാറിയാണ് അപകടമുണ്ടായത്. തെന്നിപ്പോയ കാര്‍ നോര്‍ത്ത് സൈഡ് റോഡിലുള്ള കിടങ്ങിലേക്ക് മറിയുകയായിരുന്നു. വെളിച്ചക്കുറവ് മൂലം ചീങ്കണ്ണിയെ കാണാത്തതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജോണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ചീങ്കണ്ണിയും ചത്തു.ഇത്തരത്തിലുള്ള അപകടം അപൂര്‍വമാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News