ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം ; പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അച്ചടിക്കടലാസിന്റെ ദൗർലഭ്യം മൂലം പത്രങ്ങൾ അച്ചടി നിർത്തുന്നു.പ്രസിദ്ധീകരണം നിർത്തുകയാണെന്ന് രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു പത്രങ്ങൾ അറിയിച്ചു.

ഇംഗ്ലീഷ് പത്രമായ ദി ഐലന്‍റും സഹോദര പ്രസിദ്ധീകരണമായ സിംഹള പത്രം ദിവായിനയുമാണ് പ്രസിദ്ധീകരണം നിർത്തിയത്. ന്യൂസ് പ്രിന്റ് കിട്ടാനില്ലാത്തതും വില കുത്തനെ കൂടിയതുമാണ് അച്ചടി നിർത്താൻ കാരണമെന്ന് പത്രങ്ങൾ അറിയിച്ചു.

പത്രക്കടലാസ് കിട്ടാനില്ലാത്തതിനാൽ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പത്രം പ്രസിദ്ധീകരിക്കില്ലെന്ന് ദി ഐലന്റ് അറിയിപ്പിൽ പറയുന്നു. 1981 മുതൽ അച്ചടി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ദി ഐലന്റ് ഇനി ഇ പേപ്പർ ആയാണ് ലഭ്യമാവുക.

കടുത്ത വിദേശ നാണ്യ പ്രതിസന്ധി മൂലം രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നിരിക്കുകയാണ്. പണം കൊടുത്താൽ പോലും ഇന്ധനവും ഭക്ഷ്യധാന്യങ്ങളും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇന്ധന പമ്പുകളിൽ ക്യൂ മണിക്കുറുകളോളം നീണ്ടത് പലയിടത്തും സംഘർഷാവസ്ഥ സൃഷ്ടിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം സർക്കാർ പട്ടാളത്തെ നിയോഗിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News