വൃദ്ധ സദനത്തിലെ അന്തേവാസി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

വൃദ്ധ സദനത്തിലെ അന്തേവാസി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.
കോട്ടയം കുറിച്ചി സ്വദേശി ബാബു (61)വാണ് ആത്മഹത്യ ചെയ്തത്.ഇന്ന് രാവിലെ 9.30 ന് വൃദ്ധ സദനത്തിന് തൊട്ടടുത്ത പുരയിടത്തിലെ ഉപയോഗമില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

മാനസിക പ്രശ്നമുള്ളയാളാണ്. കിണറ്റിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
ഈ മാസം 22 മുതൽ ബാബുവിനെ വൃദ്ധ സദനത്തിൽ നിന്നും കാണതായതിനെ തുടർന്ന് നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.

മകളെ കൊന്ന കേസിൽ ജയിലിൽ കഴിയവേ മാനസിക പ്രശ്നത്തെ തുടര്‍ന്ന് പേരൂർക്കടയിൽ ചികിൽസയിൽ ആയിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News