ഇന്ത്യൻ വിമൻസ് ലീഗിന് അടുത്തമാസം 15ന് തുടക്കം

ഇന്ത്യൻ വിമൻസ് ലീഗ് മത്സരങ്ങള്‍ ഏപ്രിൽ 15ന് ആരംഭിക്കും. ഒഡീഷയിലെ ഭുവനേശ്വറിൽ വെച്ചാകും വനിതാ ലീഗ് നടക്കുക. ഇന്ത്യൻ വനിതാ ഫുട്ബോളിലെ മികച്ച 12 ടീമുകളാണ് 2021-22 സീസണിൽ വനിതാ ലീഗിൽ നേർക്കുനേർ വരിക. ഏപ്രിൽ 15 ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് മെയ് 26 വരെ നീളും. ടൂർണമെന്‍റിലെ ജേതാക്കള്‍ക്ക് എ.എഫ്.സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിന്റെ അടുത്ത പതിപ്പിൽ കളിക്കാനുള്ള അവസരം ലഭിക്കും.

കലിംഗ സ്റ്റേഡിയം, സെവൻത് ബറ്റാലിയൻ ഗ്രൗണ്ട്, ക്യാപിറ്റൽ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കേരള വനിതാ ലീഗിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഇത്തവണയും ഇന്ത്യന്‍ വിമന്‍സ് ലീഗിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News