സെറ്റ് സാരി ഉടുത്ത് നാടന്‍ വേഷത്തില്‍ കജോള്‍; കജോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി മാല പാര്‍വതി

തെന്നിന്ത്യന്‍ സിനിമാരംഗത്തെ പ്രിയനടി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തില്‍ ബോളിവുഡ് താരം കജോളിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് നടി മാല പാര്‍വതി.

ചിത്രത്തിനോടൊപ്പം മാല പാര്‍വതി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം:-

‘പ്രിയപ്പെട്ട രേവതി ചേച്ചി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത്, അഭിനയ ജീവിതത്തിലെ ഒരു പുതിയ കാല്‍വെയ്പ്പും, പഠനവുമായിരുന്നു. ഹിന്ദി ഭാഷ പറയണം, അതിനോടൊപ്പം സിങ്ക് സൗണ്ടും.

ഏറെ ഇഷ്ടപ്പെടുന്ന ഒരു പാട് കലാകാരന്മാരും, ടെക്‌നീഷ്യന്‍സും, ഈ ചിത്രത്തിന്റെ ഭാഗമാണ്. പ്രധാന വേഷം ചെയ്യുന്നത് കജോള്‍ ആണ്, എന്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു. വളരെ ചാരിതാര്‍ത്ഥ്യത്തോടെ നന്ദിയോടെ ഈ ഓര്‍മ്മ എന്നും സൂക്ഷിക്കും.

ഈ ചിത്രത്തിന്റെ ഭാഗമാക്കിയതിന് രേവതി ചേച്ചിക്ക് ഒരുപാട് സ്‌നേഹം നന്ദി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News