കല്ലിടുന്നത് റവന്യൂ വകുപ്പിന്‍റെ തീരുമാനപ്രകാരമെന്ന വാര്‍ത്ത തെറ്റെന്ന് കെ-റെയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി കെ-റെയില്‍.

കെ-റെയില്‍ അധികൃതർ പറഞ്ഞിട്ടല്ല കല്ലിടുന്നതെന്ന തരത്തിൽ മലയാള മനോരമ വാര്‍ത്ത നല്‍കിയിരുന്നു. കല്ലിടുന്ന തീരുമാനം റവന്യൂ വകുപ്പിന്‍റേതാകാമെന്നും തങ്ങള്‍ പറഞ്ഞിട്ടല്ല കല്ലിടുന്നതെന്നും കെ-റെയില്‍ പ്രസ്താവന നടത്തി എന്നായിരുന്നു മനോരമ നൽകിയ വാർത്ത . എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ട് കെ-റെയില്‍ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ രംഗത്തുവരികയായിരുന്നു.

ഈ വാർത്തയുമായി കെ റെയിലിന് യാതൊരു ബന്ധവും ഇല്ല’ എന്നായിരുന്നു കെ-റെയില്‍ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കിയത്.

അതേസമയം, കെ.റെയിൽ കടന്നു പോകുന്ന മേഖലകളിലെ വീടുകളുടെ നിർമാണാനുമതി നിഷേധിക്കുന്നുവെന്ന മലയാള മനോരമയിലെ വാർത്തയും തെറ്റ്. കോലഴിയിലെ ഒരു വീടിന് നമ്പർ കിട്ടാൻ വൈകിയത് എടുത്തുകാണിച്ചാണ് ഇല്ലാക്കഥകൾ അച്ചടിച്ചിറക്കിയത്.

സിൽവർ ലൈൻ കടന്നു പോകുന്ന സർവേ നമ്പറുകളിൽപ്പെട്ട വീടുകൾക്ക് താമസാനുമതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നു എന്നാണ് മാർച്ച് 23ന് മനോരമ പത്രത്തിലെ ആദ്യ പേജിൽ വന്ന വാർത്ത.

വില്ലേജിൽ നിന്ന് പദ്ധതിയിൽ പെടുന്ന ഭൂമിയല്ലെന്ന് കാണിച്ച് രേഖ ഹാജരാക്കിയാൽ മാത്രം താമസാനുമതി നൽകിയാൽ മതിയെന്ന് സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥപനങ്ങൾക്ക് ഉത്തരവ് നൽകിയെന്നാണ് അച്ചടിച്ചിറക്കിയ കഥ.

എന്നാൽ ഇങ്ങിനെ ഒരു ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്നും ലഭിച്ചതായി യാതൊരു വിവരവുമില്ല. സാധാരണ സർക്കാരിൻ്റെ പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കുന്ന പ്രദേശങ്ങളിലെ വീടുകൾക്ക് താമസാനുമതി ലഭിക്കണമെങ്കിൽ വില്ലേജിൽ നിന്നുള്ള ചില രേഖകൾ ഹാജരാക്കണം. കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിനാണിത്. എന്നാൽ കെ.റെയിൽ കടന്നു പോകുന്ന സർവേ നമ്പറുള്ള സ്ഥലങ്ങളിലെ വീടുകളിൽ ഈ രേഖ ഇല്ലാതെയാണ് വീട്ടുനമ്പർ നൽകി വരുന്നത്. ഇത് കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്.

കോലഴിയിൽ ഒരു കുടുംബത്തിന് വീട്ടു നമ്പർ കിട്ടാൻ വൈകിയത് ചൂണ്ടി കാട്ടിയാണ് ഈ പത്രം നുണക്കഥകൾ എഴുതിവിട്ടത്. ചില സാങ്കേതിക തടസങ്ങൾ വന്നപ്പോഴാണ് കുടുംബത്തിന് വീട്ടുനമ്പർ ലഭിക്കാൻ വൈകിയത്. എന്നാൽ അത് പെട്ടെന്ന് പരിഹരിച്ച് വീട്ടുനമ്പർ നൽകിയെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനത്തെ തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതുവഴി പുറത്തു വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News