സാഫ് അണ്ടർ 18 വനിതാ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം

സാഫ് അണ്ടർ 18 വനിതാ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം. അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടെങ്കിലും മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിന്‍റെ മികവില്‍ ഇന്ത്യ കിരീടം നേടുകയായിരുന്നു.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗ്ലാദേശ് ഇന്ത്യയെ കീഴടക്കിയത്. ബംഗ്ലാദേശ് അവസാന മത്സരത്തില്‍ വിജയിച്ചതോടെ ഇന്ത്യക്കും ബംഗ്ലാദേശിനും 9 പോയിന്റ് വീതം ആയി. ഇതോടെ മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിന്‍റെ മികവില്‍ ഇന്ത്യ കിരീടം നേടുകയായിരുന്നു.

ഇന്ത്യക്ക് +11 ആയിരുന്നു ഗോൾ വ്യത്യാസം. ബംഗ്ലാദേശിനാകട്ടെ +3ഉം. അഞ്ച് ഗോളുകളുമായി ഇന്ത്യന്‍ താരം ലിൻഡ കോം ടൂർണമെന്‍റിലെ ടോപ് സ്കോറർ ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News