കെ റെയിൽ സമരത്തിന്‌ പിന്നിൽ ഉറക്കം നടിക്കുന്നവർ; മന്ത്രി മുഹമ്മദ് റിയാസ്

കെ റെയിൽ സമരത്തിന്‌ പിന്നിൽ ഉറക്കം നടിക്കുന്നവരെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എൽ ഡി എഫ്‌ പ്രകടന പത്രികയിൽ ഉള്ള കാര്യം നടപ്പിലാക്കേണ്ടത്‌ നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാത വികസനത്തിൽ ജനങ്ങളുടെ തെറ്റിധാരണ മാറിയത് പോലെ സിൽവർ ലൈൻ വിഷയത്തിലും ജനങ്ങളുടെ തെറ്റിധാരണകൾ മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ഒരു ചെറിയ വിഭാഗമാണ് ജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്നത്. തെരഞ്ഞെടുപ്പിന്റെ മുൻപ്‌ എന്ന പോലെ ഇപ്പോൾ ഒരു സഖ്യം കേരളത്തിൽ രൂപപ്പെട്ടിരിക്കുകയാണ്‌.

സർക്കാരിനെ അട്ടിമറിക്കാം എന്ന ധാരണയിലാണത്‌. ജനകീയ സമരങ്ങൾ ചോരയിൽ മുക്കി ഇല്ലാതാക്കാനുള്ള കാഴ്ചപാട് സർക്കാരിനില്ല.
കെ റയിൽ സമരം ബോധപൂർവം സൃഷ്ട്ടിക്കുന്നതാണ്. കോൺഗ്രസ്-ബിജെപി-ജമാത്തെ ഇസ്ലാമി കൂട്ട് കെട്ട് തെരഞ്ഞെടുപ്പിന് മുമ്പേ പര്യസ്യമാകുന്നുവെന്നും മന്ത്രി തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here