മാതൃകയായി സില്‍വര്‍ലൈന്‍ നഷ്ടപരിഹാര പാക്കേജ്

സംസ്ഥാനത്തിന്‍റെ  സമഗ്രവികസനത്തിന്‍റെ നട്ടെല്ലാകുന്ന സിൽവർലൈന്‍ പദ്ധതിക്കെതിരെ ആസൂത്രിത പ്രചാരണം നടത്തുന്നവർ സൗകര്യപൂർവ്വം മറച്ചു വെക്കുന്ന വസ്തുതയാണ് ഭൂമി ഏറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ടപരിഹാരം. രാജ്യത്ത് തന്നെ മികച്ച രീതിയിൽ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പിച്ചുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾക്കാണ് സർക്കാർ ഒരുങ്ങുന്നത്.

രണ്ടു തരം പാക്കേജുകൾ ആണ് ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരങ്ങളിൽ വിപണി വിലയുടെ രണ്ടിരട്ടിയും,ഗ്രാമങ്ങളിൽ നാലിരട്ടിയുമാണ് നഷ്ടപരിഹാരം.വീട് നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരത്തിന് പുറമേ 4,60,000 രൂപയും അല്ലെങ്കിൽ നഷ്ടപരിഹാരവും1,60,000 രൂപയും, ലൈഫ് മാതൃകയിൽ വീടും നൽകും.

വീടും സ്ഥലവും നഷ്ടമാകുന്ന അതി ദരിദ്രർക്ക് നഷ്ടപരിഹാരത്തിന് പുറമേ അഞ്ച് സെൻറ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും അല്ലെങ്കിൽ നഷ്ടപരിഹാരവും 5 സെൻറ് ഭൂമിയും നാല് ലക്ഷം രൂപയും, അതുമല്ലെങ്കിൽ നഷ്ടപരിഹാരവും പത്ത് ലക്ഷം രൂപയും ലഭിക്കും.

വാണിജ്യ സ്ഥാപനം നഷ്ടമായാൽ രണ്ടു ലക്ഷം രൂപയും വീട് നഷ്ടപ്പെടുന്ന വാടകക്കാർക്ക് മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും കിട്ടും. ഒഴിപ്പിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 6000 രൂപ വീതം ആറുമാസത്തേക്കും,പുറമ്പോക്ക് ഭൂമിയിലെ താമസക്കാർക്ക് ചമയങ്ങളുടെ വിലയും ആറുമാസത്തേക്ക് 5000 രൂപ ആശ്വാസ ധനസഹായവും ലഭിക്കും.

രാജ്യത്ത് ഇത്തരം ആശ്വാസ ധനസഹായം ഇതാദ്യമാണെന്ന് എടുത്തുപറയേണ്ടതാണ്.പെട്ടിക്കടകൾക്ക് 25000 മുതൽ 50000 രൂപയും തൊഴിൽ നഷ്ട്ടമാകുന്ന കരകൗശല ചെറുകിട കച്ചവടക്കാർക്ക് 50000 രൂപയും നഷ്ട്ടപരിഹാരം ലഭിക്കും.

പദ്ധതിക്കായി ഭൂമി വിട്ട് നൽകുന്ന കുടുംബത്തിലെ ഒരംഗത്തിന് യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി നൽകുമെന്ന ഉറപ്പും സർക്കാർ നൽകുന്നു.നഷ്ട പരിഹാരത്തിനായി 13265 കോടിയും പുനരധിവാസത്തിനായി 1730 കോടിയും, വീടുകളുടെ നഷ്ട്ടപരിഹാരത്തിനായി 4460 കോടിയും സർക്കാർ ഇതിനോടകം മാറ്റിവെച്ചിട്ടുണ്ട്.

ഈ യാഥാർഥ്യങ്ങൾ മറച്ചുവെച്ചാണ് പ്രതിപക്ഷവും ഒരു കൂട്ടം മാധ്യമങ്ങളും കെ റെയിലിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നതെന്നാണ് സിപിഐഎം ഉൾപ്പെടെയുള്ളവരുടെ ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News