ചാക്കോച്ചന്റെ അഭിനയജീവിതത്തിനും അനിയത്തിപ്രാവിനും 25 വയസ്സ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയജോഡികളായ കുഞ്ചാക്കോ ബോബനും ശാലിനിയും ആദ്യമായി ഒരുമിച്ചെത്തി സൂപ്പര്‍ഹിറ്റായി മാറിയ പ്രണയചിത്രം അനിയത്തിപ്രാവ് ഇറങ്ങിയിട്ട് 25 വര്‍ഷമാകുന്നു.

അനിയത്തിപ്രാവിന് 25 വയസ്സാകുന്നു എന്നതിനോടൊപ്പം മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് താരം കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിന് 25 വയസ്സാകുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്. മലയാളികള്‍ ഓമനത്തത്തോടെ ‘ബേബി ശാലിനി’ എന്ന് വിളിക്കുന്ന ശാലിനിയും മലയാളികളുടെ ചോക്ലേറ്റ് താരമായ കുഞ്ചാക്കോ ബോബനും മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളാണ്.

ഇരുവരും നായികാ നായകന്മാരായി അഭിനയിച്ച ആദ്യ ചിത്രം ‘അനിയത്തിപ്രാവ്’ തിയേറ്ററിലെത്തിയത് 1997 മാര്‍ച്ച് മാസം 26ന്. സിനിമയ്ക്കും, തന്റെ അഭിനയജീവിതത്തിനും കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ ചാക്കോച്ചന്‍ അതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുന്നു. അനിയത്തിപ്രാവില്‍ ചാക്കോച്ചന്‍ കറങ്ങി നടന്ന ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്ക് അന്ന് കേരളത്തിലുടനീളം തരംഗമായിരുന്നു.

25 വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് ചാക്കോച്ചന്റെ കൂടെയുണ്ടായിരുന്ന ഹോണ്ട സ്പ്ലെണ്ടര്‍ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവില്‍ പഴയ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്ക് കണ്ടുപിടിയ്ക്കുകയും താരം അത് വിലയ്ക്ക് വാങ്ങുകയുമായിരുന്നു.

ഇന്ന് രാവിലെ ശാലിനിയെ ഫോണ്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല എന്നും തുടര്‍ന്ന് സംവിധായകന്‍ ഫാസില്‍, നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍, സുധീഷ്, ഹരിശ്രീ അശോകന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവരെ വിളിച്ചു സംസാരിച്ചു എന്നും ചാക്കോച്ചന്‍ പറഞ്ഞു.

അനിയത്തിപ്രാവിന് ശേഷമാണ് മലയാളത്തില്‍ ചാക്കോച്ചന്‍ ചോക്ലേറ്റ് ഹീറോ പദവിയില്‍ എത്തുന്നത്. കേവലം 65 ലക്ഷം രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫിസില്‍ 16 കോടി രൂപ നേടിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ സിനിമയ്ക്ക് റീമേക് ഒരുങ്ങുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News