തിരുവനന്തപുരം നഗരസഭയിൽ സംഘര്‍ഷം: സിപിഐഎം കൗൺസിലർമാരെ മർദ്ദിച്ചെന്ന് മേയർ

തിരുവനന്തപുരം നഗരസഭയിൽ സംഘര്‍ഷം. ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു സംഘര്‍ഷമുണ്ടായത്.നാല് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റു.

സി പി ഐ എം കൗൺസിലർമാരെ മർദ്ദിച്ചെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. പലകൗൺസിൽ അംഗങ്ങളെയും ആക്രമിക്കുന്ന സമീപനം ആണ് ബിജെപി സ്വീകരിച്ചതെന്നും പ്രതിപക്ഷം രാഷ്ട്രീയപരമായി മാത്രമാണ് ബജറ്റിനെ കണ്ടതെന്നും ആര്യാരാജേന്ദ്രൻ പറഞ്ഞു

ഇത്തവണ ബജറ്റ് യോഗം വിപുലമായാണ് നടത്തിയത്. 9 തവണ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചേർന്നു. എല്ലാ കൗൺസിലർമാർക്കും അവരുടെ അഭിപ്രായങ്ങൾ പറയാൻ അവസരം നൽകി. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലെ ഞങ്ങളുടെ അഭിപ്രായങ്ങളും ബജറ്റിൽ ഉൾകൊള്ളിക്കാൻ കഴിഞ്ഞു.

എന്നാൽ ബിജെപിയും യുഡിഎഫും ഇതൊന്നും മനസിലാക്കാതെ ആണ് പ്രതികരിക്കുന്നത്. അംഗസംഖ്യ അനുസരിച്ചാണ് ഓരോ ആളുകൾക്കും ചർച്ചക്ക് സമയം അനുവദിച്ചത്.

പ്രതിപക്ഷം രാഷ്ട്രീയപരമായി മാത്രമാണ് ബജറ്റിനെ കണ്ടത്. പലകൗൺസിൽ അംഗങ്ങളെയും ആക്രമിക്കുന്ന സമീപനം ആണ് ബിജെപി സ്വീകരിച്ചത്. മാതൃകാപരമായി നടക്കേണ്ട ചർച്ചയാണ് ഇങ്ങനെ ആയത്.
രണ്ട് സിപിഐഎം കൗൺസിലർമാർക്കും പരുക്ക് പറ്റിയതായി മേയർ വ്യക്തമാക്കി. റീന, നിസ്സാമുദീൻ എന്നിവർക്കാണ് പരുക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News