റെക്കോര്‍ഡ് കളക്ഷനുമായി രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’

രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്ത് വന്നു. ആഗോള തലത്തില്‍ ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ 257.15 കോടിയാണ്.

ഓപണിങ്ങ് ദിവസം തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 120.19 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ആര്‍ആര്‍ആര്‍ തെലുങ്ക് സിനിമകളുടെ സകലകാല റെക്കോര്‍ഡുകളും തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം ഇത്രയും വലിയ തുക കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ആര്‍ആര്‍ആര്‍ എന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.

തമിഴ്നാട്ടില്‍ നിന്ന് ചിത്രം ആദ്യ ദിനം 12.73 കോടിയും കര്‍ണാടകയില്‍ നിന്ന് 16.48 കോടിയും കേരളത്തില്‍ നിന്ന് 4.36 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നതെന്നും ഓവര്‍സീസില്‍ നിന്നും 78.25 കോടിയും നേടിയിട്ടുണ്ടെന്നും മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here