തൊഴിലാളി സംഘടനകള്‍ രണ്ടു ദിവസത്തെ പണിമുടക്കിലേക്ക്

രണ്ട് ദിവസത്തെ തൊഴിലാളി പണിമുടക്കിനൊരുങ്ങി കേരളം. ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്കിനുള്ള അന്തിമ ഒരുക്കത്തിലാണ്. പണിമുടക്കിനെതിരെ വിധി പറഞ്ഞ കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം ആനന്ദനും രംഗത്തെത്തി.

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി ദ്രോഹത്തെപ്പറ്റി എച്ച് എല്‍ എല്ലിലെ തൊഴിലാളികളോട് പ്രത്യേകം പറയേണ്ടതില്ല. കഴിഞ്ഞ വര്‍ഷം 165 കോടി രൂപ ലാഭം ഉള്ള ഈ സ്ഥാപനം ഈ വര്‍ഷം 700 കോടിയാണ് ലാഭം പ്രതീക്ഷിക്കുന്നത്. ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനം അധികം വൈകാതെ തന്നെ ഏതോ സ്വകാര്യ മുതലാളിയുടെ കൈവശം എത്തും. അതുകൊണ്ടുതന്നെ, പണിമുടക്കിന്റെ പ്രധാന്യത്തെക്കുറിച്ച് ഈ തൊഴിലാളികളോട് ആരും പറഞ്ഞ് കൊടുക്കേണ്ടതില്ല .

ഒരു മാസത്തിലേറെ നീണ്ട് നിന്ന പണിമുടക്ക് പ്രചരണത്തിന് ശേഷമാണ് തൊഴിലാളികള്‍ ദ്വിദിന പണിമുടക്കിലേക്ക് നീങ്ങുന്നത്. പണിമുടക്കിന് മുന്നോടിയായി സര്‍ക്കാര്‍ പ്രസിലെ ജീവനക്കാര്‍ ഓഫീസിന് മുന്നില്‍ പ്രകടനം നടത്തി. ബി പി സി എല്ലിലെ പണിമുടക്ക് നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം രൂക്ഷ വിമര്‍ശനം നടത്തി. രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് കേരളത്തില്‍ വന്‍ വിജയകരമാക്കാനുള്ള ഒരുക്കത്തിലാണ് തൊഴിലാളി സംഘടനകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News