പുത്തുമല ദുരന്തബാധിതർക്കായി നിർമ്മിച്ച 12 വീടുകൾ കൈമാറി

വയനാട്‌ പുത്തുമല ദുരന്തബാധിതർക്കായി സർക്കാരുമായി ചേർന്ന് മലബാർ ഗ്രൂപ്പ് പണിത 12 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. താക്കോൽ ദാനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

അമ്പത് കുടുംബങ്ങളെയാണ് മേപ്പാടിയിൽ പുനരധിവസിപ്പിക്കുന്നത്. ‘ഹർഷം’ എന്ന പേരിൽ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയിലെ വീടുകളിലേക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതിയും മലബാർ ഗ്രൂപ്പിന്റെ സംഭാവനയാണ്.മാതൃഭൂമി സംഭാവന ചെയ്ത സ്ഥലത്താണ്സർക്കാർ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയിൽ മൂന്നു വീടുകൾ കൂടി മലബാർ ഗ്രൂപ്പ്‌ നിർമിച്ചുനൽകും.

സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ചാണ് വീടുകൾ നിർമിച്ചതും ശുദ്ധജലവിതരണ പദ്ധതി പൂർത്തിയാക്കിയതും. ചടങ്ങിൽ എം എൽ എ, ടി സിദ്ദീഖ്. മലബാർ ഗ്രൂപ്പ്‌ ചെയർമാൻ എം പി അഹമ്മദ്‌,സി കെ ശശീന്ദ്രൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News