15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂക്കയെ പോയി കണ്ടു, വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു: വീണ നന്ദകുമാര്‍

ബിഗ്-ബിക്ക് ശേഷം അമല്‍നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തില്‍ ജെസ്സി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച താരമാണ് വീണ നന്ദകുമാര്‍. ഷൈന്‍ ടോം ചാക്കോയുടെ പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് ജെസ്സി എന്ന കഥാപാത്രം എത്തുന്നത്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ ഹൃദയത്തിലും ജെസ്സി എന്ന കഥാപാത്രം ഇടം നേടി.

അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു വേഷം ലഭിച്ചത് തന്നെ സംബന്ധിച്ച് ഏറ്റവും വലിയൊരു ഭാഗ്യമാണെന്നാണ് വീണ പറഞ്ഞത്. അമല്‍ നീരദിന്റെ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നെന്നും വീണ കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഭിമുഖത്തില്‍ 15 വര്‍ഷം മുന്‍പുള്ള ഒരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. വീണ പറയുന്നത് ഇങ്ങനെയാണ്:-

‘ബിഗ് ബിയിലാണ് ഞാന്‍ അമല്‍നീരദിന്റെ മേക്കിങ് കണ്ട് ഭയങ്കരമായിട്ട് ഇംപ്രസ് ആകുന്നത്. ബിഗ് ബിയില്‍ എന്നെ സ്ട്രൈക്ക് ചെയ്ത ഒരു കാര്യമുണ്ടായിരുന്നു. പൊതുവെ നായകന്‍മാര്‍ വില്ലന്‍മാരോട് ഡയലോഗ് പറയുന്നത് ഫേസ് ടു ഫേസ് നോക്കിയിട്ടാണ്. പക്ഷേ ബിഗ് ബിയില്‍ മമ്മൂക്ക ഓരോ ഡയലോഗ് പറയുന്നത് സൈഡില്‍ നോക്കിയിട്ടാണ്.

അങ്ങനെ ഒരു ഹീറോയിസം പോട്രൈയ്റ്റ് ചെയ്തത് എനിക്ക് ഭയങ്കര കാച്ചിങ് ആയിരുന്നു,വീണ പറഞ്ഞു. ആ സമയത്ത് തന്നെ മമ്മൂക്ക-അമല്‍നീരദ് കോമ്പിനേഷന്റെ ഫാനായിരുന്നു ഞാന്‍. ആ ടൈമില്‍ ഞാന്‍ ചെറുതായിരുന്നു എന്ന് വീണ പറഞ്ഞതോടെ ചെറുതോ എന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു മമ്മൂട്ടി. ചെറുതെന്ന് വെച്ചാല്‍ ഭയങ്കര ചെറുതല്ല, കുറച്ച് ചെറുത്, 15 വര്‍ഷം മുന്‍പല്ലേ മമ്മൂക്ക എന്ന് പറഞ്ഞ് വീണ തിരുത്തുകയും ചെയ്തു.

അന്ന് ഒറ്റപ്പാലത്ത് ബിഗ് ബിയുടെ പ്രൊമോഷന്‍ നടക്കുന്നുണ്ടായിരുന്നു. എന്റെ നാടാണ് അത്. അവിടെ വെച്ചാണ് ഞാന്‍ ബിഗ് ബിയുടെ ഫസ്റ്റ് ഷോ കാണുന്നത്. അങ്ങനെ ഇവരുടെ കോണ്‍ടാക്ട് തപ്പിപ്പിടിച്ച് ഞാന്‍ അവിടെ പോയി മമ്മൂക്കയെ മീറ്റ് ചെയ്തു. അന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല 15 വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെ ഒരു അവസരം എനിക്ക് കിട്ടുമെന്ന്, വീണ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News