രാജ്യത്ത് മരുന്നുകൾക്ക് വില കൂടും

രാജ്യത്ത് വേദനസംഹാരി ഉൾപ്പെടെയുള്ള 850 തിലധികം അവശ്യമരുന്നുകളുടെ വില കൂടും. വിലകൂട്ടാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഏപ്രിൽ ഒന്ന് മുതലായിരിക്കും വില വർധന പ്രാബല്യത്തിൽ വരുന്നതെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി അറിയിച്ചു. പരമാവധി രണ്ട് രൂപ വരെയായിരുന്നു ഇതിന് മുൻപ് പാരസെറ്റമൊളിന്റെ വില. 10 ശതമാനം വില ഉയർത്താനാണ് തീരുമാനം.

പാരസെറ്റമോൾ കൂടാതെ അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 850 തിലധികം മരുന്നുകളുടെ വിലയാണ് വർധിക്കാൻ പോകുന്നത്. പനി, അലർജി, ഹൃദ്രോഗം, ത്വക്​രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന മരുന്നുകളാണിവ. വാണിജ്യ വ്യവസായ മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിലയിൽനിന്ന് 10.7 ശതമാനം വളർച്ചയോടെ പുതുക്കിയ വിലനിർണയം നടത്തിയതായി നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.2019ൽ കൂട്ടിത് 2 ശതമാനം മാത്രമാണ് എന്നാൽ 2020 ൽ ഇത് 0.5 ശതമാനവും.ദീഘകാലത്തിന് ശേഷമാണ് ഒറ്റയടിക്ക് 10 ശതമാനം വില കൂട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News