എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന കിടിലന്‍ ഉരുളക്കിഴങ്ങ് കറി

ആവശ്യമായ ചേരുവകള്‍

ഉരുളക്കിഴങ്ങ് – 3
തക്കാളി – 3
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 2
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി – 1 ടീസ്പൂണ്‍
കായപ്പൊടി – ഒരു നുള്ള്
ഗരം മസാല – 1 ടീസ്പൂണ്‍
കസൂരിമേത്തി – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്, എണ്ണ – ആവശ്യത്തിന്
തക്കാളി നന്നായി അരച്ചെടുക്കുക.

തയാറാക്കുന്ന വിധം

ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ പച്ചമുളക് ചേര്‍ക്കുക.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇത് മൂത്തതിനു ശേഷം പൊടികള്‍ ചേര്‍ക്കുക.

തക്കാളി അരച്ചത് ചേര്‍ത്ത് എണ്ണ തെളിയുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ ഗരം മസാലപ്പൊടിയും കസൂരിമേത്തിയും ചേര്‍ത്തു വാങ്ങുക. അവസാനം മല്ലിയില ചേര്‍ക്കുക.

ഉരുളക്കിഴങ്ങ് മസാല തയാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News