നാവില്‍ കൊതിയൂറും നാടന്‍ പുളി ഇഞ്ചിക്കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

എരിവും പുളിയും സമാസമം നില്‍ക്കുന്ന പുളി ഇഞ്ചി നാടന്‍ കറിയാണ് പുളി ഇഞ്ചിക്കറി. എങ്ങനെ തയാറാക്കാമെന്ന് നോക്കാം..

ആവശ്യമായ ചേരുവകള്‍

ഇഞ്ചി – 1/2 കപ്പ്. ചെറുതായി വട്ടത്തില്‍ അരിഞ്ഞത്

പച്ചമുളക് – 4 എണ്ണം ചെറുതായി അരിഞ്ഞത്

കറിവേപ്പില – ആവശ്യത്തിന്

പുളി – ഒരു ചെറുനാരങ്ങയുടെ വലിപ്പം

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

മുളകുപൊടി – 1/4 ടീസ്പൂണ്‍

കായം – 1/4 ടീസ്പൂണ്

ശര്‍ക്കര – 1വലിയ അച്ച്

ഉപ്പ്

വെള്ളം

വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍ +1 ടേബിള്‍ സ്പൂണ്‍

ചുവന്ന മുളക് മുഴുവന്‍

കടുക്

തയാറാക്കുന്ന വിധം

പുളി കുറച്ച് വെള്ളത്തില്‍ കുതിര്‍ക്കുക. ശര്‍ക്കര 1 കപ്പ് വെള്ളത്തില്‍ ഉരുക്കുക. ഒരു കടായി ചൂടാക്കി 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ക്കുക. ഇഞ്ചി ഗോള്‍ഡന്‍ ബ്രൗണ്‍ വരെ വഴറ്റുക. കടായിയില്‍ നിന്ന് ഇഞ്ചി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇത് തണുക്കാന്‍ അനുവദിക്കുക. തണുത്തതിന് ശേഷം തരുതരുപ്പായി പൊടിച്ചെടുക്കുക.

അതേ കടായിയിലേക്ക് പച്ചമുളക് ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. കടായിയില്‍ പുളി വെള്ളം ചേര്‍ത്ത് പച്ച രുചി പോകുന്ന വരെ വേവിക്കുക. ഇതില്‍ അരിഞ്ഞ കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

ശര്‍ക്കര സിറപ്പ് ചേര്‍ത്ത് നന്നായി വേവിക്കുക. പൊടിച്ച ഇഞ്ചി ചേര്‍ത്ത് ഗ്രേവി കട്ടിയാകുന്നതുവരെ വേവിക്കുക. നിങ്ങള്‍ക്ക് കട്ടിയുള്ള ഗ്രേവി ലഭിച്ചുകഴിഞ്ഞാല്‍ സ്റ്റൗ ഓഫ് ചെയ്യുക. ഒരു പാന്‍ ചൂടാക്കി 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക.

ചൂടുള്ള എണ്ണയിലേക്ക് കടുക് ചേര്‍ക്കുക. ഇത് പൊട്ടുമ്പോള്‍ ചുവന്ന മുളക് കഷ്ണങ്ങളും കറിവേപ്പിലയും ചേര്‍ക്കുക. ഇത് കറിയിലേക്ക് ഒഴിക്കുക. തണുപ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here