ചായയുടെ കൂടെ കിടിലന്‍ കോളിഫ്‌ളവര്‍ ബജ്ജി ഉണ്ടാക്കാം

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് കോളിഫ്ളവര്‍ ബജ്ജി. ചൂട് ചായയുടെ കൂടെ കിടിലന്‍ കോമ്പോയാണ് കോളിഫ്ളവര്‍ ബജ്ജി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ…

ആവശ്യമായ ചേരുവകള്‍….

കോളിഫ്‌ളവര്‍ അര കിലോ
കടലമാവ് കാല്‍ കിലോ
കോണ്‍ പൊടി 2 സ്പൂണ്‍
മഞ്ഞള്‍പൊടി ഒരു സ്പൂണ്‍
മുളക് പൊടി(കാശ്മീരി ചില്ലി ) 1 സ്പൂണ്‍
എരിവുള്ള മുളക് പൊടി 1 സ്പൂണ്‍
കായ പൊടി അര സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ടൊമാറ്റോ സോസ് 2 സ്പൂണ്‍
മല്ലിയില 2 സ്പൂണ്‍ ചെറുതായി അറിഞ്ഞത്
കറിവേപ്പില ഒരു സ്പൂണ്‍
എണ്ണ വറുക്കാന്‍ ആവശ്യത്തിന്.
വെള്ളം കോളിഫ്‌ളവര്‍ തിളപ്പിച്ച് ക്ലീന്‍ ചെയ്യാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം …

ഒരു പാത്രത്തിലേക്ക് കടല മാവ്, മഞ്ഞള്‍ പൊടി, കായ പൊടി, ടൊമാറ്റോ സോസ്, കോണ്‍ പൊടി, ഉപ്പ്, മല്ലിയില, കറിവേപ്പില, എന്നിവ ചേര്‍ത്തു നന്നായി കുഴച്ചു മാറ്റിവയ്ക്കുക. കോളിഫ്‌ളവര്‍ ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്തു 3 മിനുട്ട് തിളപ്പിച്ച്. ശേഷം കഴുകി എടുക്കുക.

കുഴച്ചു വച്ച മാവിലേക്കു വെള്ളം ഇല്ലാതെ കോളിഫ്‌ളവര്‍ ചേര്‍ത്തു കുഴച്ചു മാവ് കോളിഫ്‌ളവര്‍ മുഴുവന്‍ ആയി മിക്‌സ് ചെയ്തു 20 മിനുട്ട് അടച്ചു വയ്ക്കുക. ഒരു ചീന ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കോളിഫ്‌ളവര്‍ ഓരോന്നായി എണ്ണയിലേക്ക് ഇട്ടു വറുത്തു എടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel