ബാര്‍ ഹോട്ടലുകളുടെ ക്ലാസിഫിക്കേഷന്‍ പുതുക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാര്‍, ബിയര്‍ ആന്റ് വൈന്‍ ലൈസന്‍സികള്‍ക്ക് ക്ലാസിഫിക്കേഷന്‍ പുതുക്കാനായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് 2022 സെപ്റ്റംബര്‍ 30 വരെ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കിയതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം റീക്ലാസിഫിക്കേഷന്‍ നടപടികള്‍ക്ക് കാലതാമസം നേരിടുന്നതിനാലാണ് ഈ വിധത്തില്‍ സമയം ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. നേരത്തെ മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ മൂലം ഇന്ത്യ-ടൂറിസം വകുപ്പ് നടത്തുന്ന ഹോട്ടലുകളുടെ പരിശോധന പൂര്‍ണതോതില്‍ നടക്കാത്തത് മൂലമാണ് ക്ലാസിഫിക്കേഷന്‍ നടപടികള്‍ വൈകുന്നതെന്നും മന്ത്രി വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News