കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നാളെ അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് നാളെ അർധരാത്രി 12മുതൽ ആരംഭിക്കും.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടക്കുന്നത്..

ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ട്രേഡ് യൂണിയനുകൾ ദ്വിദിന ദേശീയ പണിമുടക്ക് നടത്തുന്നത്.. കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപകസംഘടനകൾ, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ,

തുറമുഖ തൊഴിലാളികൾ ഉൾപ്പടെ കേന്ദ്ര സർക്കാരിന്റെ കുത്തക നയത്തിൽ വലയുന്ന തൊഴിലാളി സംഘടനകൾ പണിമുടക്കും.. രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങള്‍ സൃഷ്ടിക്കുന്ന കെടുതികൾക്കെതിരെയാണ് പണിമുടക്ക്..ലോകത്താകെ ജനങ്ങളുടെ ജീവിതം ദുരിതത്തിലേക്ക് നയിച്ച ഉദാരവൽക്കരണ നയങ്ങളിൽനിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ് ദേശീയ പണിമുടക്കിന്റെ പ്രധാന ലക്ഷ്യമെന്ന് CITU ദേശിയ സെക്രട്ടറി ഏആർ സിന്ധു പറഞ്ഞു

1991ൽ നരസിംഹറാവു സർക്കാർ ആഗോളവൽക്കരണവും ഉദാരവൽക്കരണവും ആരംഭിച്ചതുമുതൽ തൊഴിലാളികൾ പ്രക്ഷോഭം നടത്തുകയാണ്.1991 മുതൽ 2022 വരെ നടന്ന 20 മുകളിൽ പണിമുടക്കുകളാണ് നടന്നത്… മാറി മാറി ഭരിച്ച സർക്കാരുകൾ തൊഴിലാളികൾക്ക് വേണ്ടി കതോക്കർക്കാഞ്ഞതോടെയാണ് തൊഴിലാളികൾ പണിമുടക്ക് സമരവുമായി റംഗത്തെത്തിയത്.

കുത്തകകൾക്ക് നികുതി ഇളവ് ഉൾപ്പടെ നൽകി കുത്തക മുതലാളി മാരുടെ കലിപ്പാവയായി മാറിയ കേന്ദ്ര സർക്കാർ നയങ്ങൾക്കെറിയാണ് പണി മുടക്ക് നടക്കുന്നത് തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ ആറു ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണവും ദേശീയ ആസ്തി വിൽപനയും നിർത്തിവെക്കുക, കൊവിഡിന്റെ ഫലമായി സംഭവിച്ച വരുമാന നഷ്ടപരിഹാരമായി ആദായ നികുതിയില്ലാത്തവർക്ക് പ്രതിമാസം 7500 രൂപ നൽകുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർദ്ധിപ്പിക്കുക, അസംഘടിത തൊഴിലാളികൾക്ക് സാർവത്രിക സാമൂഹ്യസുരക്ഷാപദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News