ഇന്ദ്രന്‍സ് വ്യത്യസ്ത വേഷത്തിലെത്തുന്ന ‘ഗില’യുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു

ഇന്ദ്രന്‍സ് വ്യത്യസ്ത വേഷത്തിലെത്തുന്ന ‘ഗില’ സിനിമയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി.കെ. പിള്ളെ ശാന്ത ജി. പിള്ളെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ഡോക്ടര്‍ മനു കൃഷ്ണനാണ്. സംവിധായകരും നടന്മാരുമായ 101പേരുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുന്നത്.

‘ഗില ഐലന്‍ഡ്’ എന്ന സാങ്കല്പികമായ സ്ഥലത്തെ ആസ്പദമാക്കി നാഗരികവും ഗ്രാമീണവും ആയ ചുറ്റുപാടില്‍ നടക്കുന്ന ‘ഗില’ ടെക്‌നോ ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ്.

സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്നങ്ങളും പറയുന്ന സിനിമയില്‍ പ്രണയത്തിനും ബന്ധങ്ങള്‍ക്കും വൈകാരിക നിമിഷങ്ങള്‍ക്കും കൃത്യമായ സ്ഥാനമുണ്ട്.

റിലീസിന് ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, കൈലാഷ് തുടങ്ങിയ താരങ്ങള്‍ക്ക് പുറമെ നിരവധി പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം – ക്രിസ്പിന്‍ കുര്യാക്കോസ്, ഗോപു കൃഷ്ണ; മിക്‌സിംഗ് – അശ്വിന്‍ കുമാര്‍; ഛായാഗ്രഹണം- ശ്രീകാന്ത് ഈശ്വര്‍; അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീഷ് ജോര്‍ജ്; ക്രിയേറ്റീവ് ഹെഡ്- പ്രമോദ് കെ. പിള്ള, പ്രൊജക്റ്റ് ഡിസൈനര്‍- അശ്വിന്‍, മോഷന്‍ ഗ്രാഫിക്‌സ് ഡിസൈനര്‍ – വിഷ്ണു മഹാദേവ് ഡി.ഐ., കളറിസ്റ്റ് – കുഴല്‍ പ്രകാശ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – ജോസി ജോര്‍ജ്ജ് എരുമേലി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News