ആര്‍ആര്‍ആര്‍ പകുതിയ്ക്ക് വെച്ച് നിര്‍ത്തി യുഎസ്സിലെ തിയേറ്റര്‍!

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് ആര്‍ആര്‍ആര്‍ യുഎസ്സില്‍ എത്തിയപ്പോള്‍ പകുതിയ്ക്ക് വെച്ച് സിനിമ കണ്ടുനിര്‍ത്തി സംതൃപ്തിയടയേണ്ടി വന്നു ആരാധകര്‍ക്ക്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനെത്തിയവര്‍ക്കാണ് നിരാശയോടെ മടങ്ങേണ്ടി വന്നത്.

യുഎസ്സിലുള്ള തിയേറ്ററില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ആദ്യ പകുതി വരെ ഗംഭീരമായി പ്രേക്ഷകര്‍ സിനിമ കാണുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിക്ക് കാത്തിരുന്നെങ്കിലും സിനിമ കഴിഞ്ഞെന്നായിരുന്നു തിയേറ്ററിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം.

സിനിമ കാണാനെത്തിയവര്‍ക്കും ഇതുമൂലം ആശയക്കുഴപ്പമുണ്ടായി. മൂന്ന് മണിക്കൂര്‍ ഒരു മിനുട്ടാണ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇതു തന്നെയാണ് ചിത്രം പകുതിക്ക് വെച്ച് നിര്‍ത്താനും കാരണം. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യം സംബന്ധിച്ച ആശയക്കുഴപ്പമാണ് ആദ്യ പകുതി വെച്ച് അവസാനിപ്പിക്കാന്‍ കാരണമെന്നാണ് തിയേറ്റര്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News