പെട്രോൾ വിലകയറ്റം മാത്രമല്ല, ദെയ്, മോദിയുടെ പടവും തിരിച്ചെത്തി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതോടെ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തിരിച്ചെത്തും. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിലെ മോദിചിത്രം നീക്കം ചെയ്തത്.

അഞ്ചു സംസ്ഥാനങ്ങളിലും വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ പഴയപടിയാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ആഗ്രഹം പ്രകടിപ്പിച്ചതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇതിനായി കോവിൻ പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ കേരളം, അസം, ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കോവിഡ് സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ചിത്രം മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News