ജീപ്പ് മെറിഡിയന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ദീര്‍ഘകാലമായി കാത്തിരുന്ന ജീപ്പ് മെറിഡിയന്‍ മൂന്നു വരി എസ്യുവി ഇന്ത്യയില്‍ ലോഞ്ചിനുള്ള അവസാനവട്ട ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്.

തിരഞ്ഞെടുത്ത ജീപ്പ് ഡീലര്‍ഷിപ്പുകള്‍ മെറിഡിയന്‍ എസ്യുവിക്കായി അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായിട്ടാണ് പുതിയ വിവരം.

മൂന്ന് നിരകളുള്ള ഫുള്‍ സൈസ് എസ്യുവിയുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. മാര്‍ച്ച് 29-ന് അതിന്റെ സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തിറങ്ങും.

മെയ് മാസത്തില്‍ വിലകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. വാഹനത്തിന്റെ ഡെലിവറികള്‍ അതേ സമയം തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here