മേജർ ജനറൽ അലോക് ബെരി എൻസിസി കേരളാ-ലക്ഷദ്വീപ്‌ മേഖലയുടെ മേധാവി

മേജർ ജനറൽ അലോക് ബെരി എൻസിസി കേരളാ-ലക്ഷദ്വീപ്‌ മേഖല അഡീഷണൽ ഡയറക്റ്റർ ജനറലായി ഇന്നലെ (25 മാർച്ച്‌) തിരുവനന്തപുരം എൻസിസി ആസ്ഥാനത്ത്‌ ചുമതയേറ്റു.

പൂനെയിൽ നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1987 ൽ ഭാരതിയ സേനയുടെ ഭാഗമായ ആർട്ടിലിറി രജിമെന്റിൽ കമ്മീഷൻ ചെയ്തു. വിവിധ പരിശീലന കേന്ദ്രങ്ങളിലും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഈ നിയമനത്തിന് മുമ്പ് അദ്ദേഹം നാഗ്പൂരിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയുടെ കമാൻഡന്റ്‌ ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News