വേനല്‍കാലത്ത് ശരീരത്തിന് കുളിര്‍മയേകാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം…

വേനല്‍ക്കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വേനല്‍ക്കാലത്ത് ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങളും കഴിക്കാന്‍ പാടില്ലാത്തതുമായ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കേരളീയര്‍ക്ക് ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണ ക്രമീകരണങ്ങള്‍ ഇല്ലെങ്കിലും ശരീരോഷ്മാവും വിയര്‍പ്പും കൂട്ടുന്ന ഭക്ഷണം ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് ഡയറ്റീഷ്യന്മാരുടെ പൊതു അഭിപ്രായം. വേനല്‍ക്കാലത്ത് ദഹിക്കാന്‍ എളുപ്പമുള്ള ആഹാരം ശീലമാക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും.

വേനല്‍കാലത്ത് മധുരമുള്ളതും ജലാംശം അധികമുള്ളതുമായ പഴങ്ങള്‍ ധാരാളം കഴിക്കുന്നത് വളരെയധികം നല്ലതാണ്. തണ്ണിമത്തന്‍ ദിവസവും കഴിക്കാം. അരി, ഗോതമ്പ്, ചെറുപയര്‍ തുടങ്ങിയവ ചൂടു കാലത്തു കഴിക്കാവുന്ന ആഹാരങ്ങളാണ്. കൊഴുപ്പു കുറഞ്ഞ സൂപ്പും വേനല്‍ക്കാലത്തു കഴിക്കാവുന്നതാണ്.

തക്കാളി, പാവയ്ക്ക, പടവലങ്ങ, വെണ്ടയ്ക്ക, വഴുതനങ്ങ, അമരയ്ക്ക, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. അതേസമയം ഉരുളക്കിഴങ്ങ്, കപ്പ, കൂര്‍ക്ക, വെളുത്തുള്ളി എന്നിവ മിതമായി ഉപയോഗിക്കുക.

ചെറുപയര്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ ചൂടു കുറയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്. അതേസമയം മുതിര, വന്‍പയര്‍, എള്ള് എന്നിവ ശരീരത്തിന്റെ ചൂടു കൂട്ടും. മാമ്പഴം, വാഴപ്പഴം, മുന്തിരി, ഇളനീര്‍, ചെറുപഴം എന്നിവയും ദിവസവും കഴിക്കാവുന്നതാണ്.

ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണു വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ചൂടുകാലത്ത് 12 ഗ്ലാസോ അതിലധികമോ വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഐസ്‌ക്രീം, ചോക്ലേറ്റ്, ചായ, കാപ്പി, ശീതളപാനീയങ്ങള്‍ എന്നിവ വേനല്‍കാലത്ത് പരമാവധി കുറയ്ക്കാം. വേനല്‍കാലത്ത് തിളപ്പിച്ചാറിയ വെള്ളമാണു കുടിക്കുന്നതാണ് നല്ലത്.

മണ്‍കുടത്തില്‍ വച്ചു തണുപ്പിച്ച, തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശീലമാക്കാവുന്നതാണ്. സംഭാരം, ലസി, ഇളനീര്‍ എന്നിവ ചൂടകറ്റാന്‍ മികച്ചതാണ്. വിയര്‍പ്പു മൂലമുള്ള ലവണനഷ്ടത്തിന് ഇവ പരിഹാരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News