കെ റെയില്‍; പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി

കെ റെയില്‍ പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് തേടിയിട്ടുണ്ട്. പദ്ധതിയുടെ അലൈന്മെന്റ്, വേണ്ടി വരുന്ന റെയില്‍വേ സ്വകാര്യ ഭൂമി, നിലവിലെ റെയില്‍വേ ലൈനില്‍ വരുന്ന ക്രോസിങ്ങുകള്‍ തുടങ്ങിയ വിശദാംശങ്ങളാണ് അറിയിക്കേണ്ടത്. പദ്ധതിക്കായി വേണ്ടിവരുന്ന വായ്പ സംബന്ധിച്ച കാര്യങ്ങളും പരിശോധിച്ചാകും തുടര്‍നടപടികള്‍.

1000 കോടി രൂപക്ക് മുകളിലുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം വേണമെന്നും അടൂര്‍ പ്രകാശ് എം.പിക്ക് നല്കിയ കത്തിലൂടെയാണ് കേന്ദ്ര റെയില്‍വെ മന്ത്രി വ്യക്തമാക്കിയത്. പദ്ധതിക്കായി കൂടുതല്‍ ചര്‍ച്ച വേണമെന്നായിരുന്നു കഴിഞ്ഞ ദിവസം രാജ്യസഭയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി പറഞ്ഞത്. കെ റെയിലിനെതിരെ NSUI പ്രവര്‍ത്തകര്‍ കേരള ഹൗസിന് മുന്നില്‍ പ്രതിരോധ ധര്‍ണ്ണ നടത്തി. മുന്‍് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News