പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനം പരിഗണിച്ച് പ്രൈം പോയിന്റ് ഫൗണ്ടേഷന്‍ നല്‍കുന്ന 2021ലെ സന്‍സദ്രത്ന പുരസ്‌കാരം കെ കെ രാഗേഷ് ഏറ്റുവാങ്ങി. മഹാരാഷ്ട്ര സദനില്‍ നടന്ന ചടങ്ങില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പുരസ്‌കാരം സമ്മാനിച്ചു.
വീരപ്പമൊയ്ലി, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരടക്കം ആകെ 12 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യസഭയില്‍ 2015–2021 കാലത്ത് അംഗമായിരിക്കെ നടത്തിയ പ്രവര്‍ത്തനമാണ് രാഗേഷിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ രാഗേഷ് നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്. നേരത്തെ യുനിസെഫ് പി ജി സി അവാര്‍ഡും കെ കെ രാഗേഷിന് ലഭിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.