കൈരളി ടി വി യു എസ് എ പുരസ്‌കാരം ഏപ്രില്‍ 9ന്; പുരസ്‌കാര നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ച് സിന്ധു നായര്‍

കൈരളി ടി വി യു എസ് എയുടെ പുരസ്‌കാരത്തിന് അര്‍ഹയായ സിന്ധു നായര്‍ പുരസ്‌കാര നേട്ടത്തിന്റെ സന്തോഷം പങ്കുവെക്കുന്നു .  അമേരിക്കയിലെ മലയാളീ എഴുത്തു കാരെ പ്രോത്സാഹിപ്പകുന്നതിന്റെ ഭാഗമായി കൈരളിടിവി യൂ എസ് എ ഏർപ്പെടുത്തിയ ഏറ്റവും മികച്ച കവിതകൾകുള്ള അവാർഡ് ശ്രദ്ധേയമായ അവാർഡ് ആയി മാറി കഴിഞ്ഞു.

സിന്ധുവിന്റെ കുറിപ്പ് ചുവടെ

”അംഗീകാരം എന്ന് വെച്ചാല്‍ ജീവിച്ചിരുന്നിരുന്നു എന്ന ഒരു മുദ്ര വെയ്ക്കല്‍ കൂടിയാണ്.. അംഗീകരിക്കപ്പെടുപ്പോള്‍, അതിനു സാക്ഷിയാകാന്‍ സ്‌നേഹമുള്ള മനസ്സുകള്‍ കൂടെ ഉണ്ടാവുക എന്നത് ജീവിതത്തിന്റെ ഇരട്ടി മധുരവും. കൈരളി ഒരുക്കിയ സ്‌നേഹസമ്മാനം, ന്യൂയോര്‍ക്കിലെ കേരളാ സെന്ററില്‍ വെച്ച്, ബഹുമാന്യനായ ജെ മാത്യൂസ് സാറില്‍ നിന്ന് ഏപ്രില്‍ 9- നാണ് ഏറ്റു വാങ്ങുന്നത്. സ്‌നേഹം നിറഞ്ഞ സാന്നിദ്ധ്യം ആയി നിങ്ങള്‍ ഓരോരുത്തരും എനിക്കൊപ്പം ഉണ്ടാകണം എന്നതൊരു പ്രാര്‍ത്ഥനയാണ്..എന്നിലേക്ക് നിങ്ങള്‍ ചേര്‍ത്തു വെയ്ക്കുന്ന ആ സ്‌നേഹത്തൂവല്‍, വിലമതിക്കാനാവാത്ത മറ്റൊരു അംഗീകാരവും..

Requesting your esteemed presence.. Thanks for all your love and support…
When heart is full, words are few എന്നാണല്ലോ.. വളരെയധികം സന്തോഷത്തോടെ കൈരളി ടി വി USA യുടെ കവിത പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്ത വിവരം പങ്കുവെയ്ക്കുന്നു. മലയാളി മനസ്സില്‍ എന്നും ഒന്നാം നിരയില്‍ നില്‍ക്കുന്ന കൈരളിയുടെ കൈയില്‍ നിന്ന് കിട്ടിയ ഈ സമ്മാനം ഒരു വലിയ അംഗീകാരവും അഭിമാനവും സന്തോഷവും ആണെനിക്ക്.

SINDHU NAIR

എല്ലാ യാത്രകളിലും കൂടെ കൂട്ടുവന്ന എല്ലാ സ്‌നേഹമനസ്സുകള്‍ക്കും അതിരറ്റ സ്‌നേഹവും നന്ദിയും.. എങ്കിലും ഒരുപാട് നന്ദിയോടെ ഓര്‍ക്കുന്നത് Jose Kadapuram എന്ന പേരാണ്. അദ്ദേഹം ആണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ എനിക്ക് പ്രേരണയായത്. Thank you Jose from the bottom of my heart. എന്നെ ഈ അവാര്‍ഡിന് പരിഗണിച്ച കൈരളി ടി വി യോടും അവാര്‍ഡ് ജൂറി അംഗങ്ങളായ ശ്രീ ജെ മാത്യൂസ് sir, Dr. N. P ചന്ദ്രശേഖരന്‍ എന്നിവരോടും മനസ്സ് നിറഞ്ഞ സ്‌നേഹവും നന്ദിയും രേഖപ്പെടുത്തുന്നു. അമേരിക്കയിലെ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പകുന്നതിന്റെ ഭാഗമായി കൈരളിടിവി യു എസ് എ ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച കവിതകുള്ള അവാര്‍ഡ് പ്രെസ്റ്റീജിസ് അവാര്‍ഡ് ആയി മാറി കഴിഞ്ഞു…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News