വയൽ കിളി സമരം കണ്ടതല്ലേ? നാട്ടിൽ നല്ലകാര്യം വരുമ്പോൾ കിളികൾ ഇറങ്ങും, മന്ത്രി സജി ചെറിയാൻ

നാട്ടിൽ നല്ലകാര്യം വരുമ്പോൾ കിളികൾ ഇറങ്ങുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊഴുവള്ളൂരിൽ കെ റെയിൽ വിശദീകരണ യോഗംനടക്കുന്ന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വയൽകിളി സമരം കണ്ടതാണല്ലോ? അത്തരം കിളികൾ ഇപ്പോഴും ഇറങ്ങിയിട്ടുണ്ട് കെ റെയിലിനെതിരെ
ഇത് ഈ സർക്കാർ കൊണ്ടുവന്ന പദ്ധതിയല്ല, പകരം 2008-2009ലാണ് ഈ പദ്ധതിയെ കുറിച്ച് ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്നതെന്നും പിന്നിട് ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ മുഴുവൻ അംഗങ്ങളെയും വിളിച്ചു വരുത്തി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നു . അന്ന് പിണറായി വിജയന്റെ കൈ പിടിച്ചു അഭിനന്ദിച്ച് പോയവരാണ് ഇന്ന് പ്രതിഷേധിക്കുന്നതെന്നും മന്ത്രി ആഞ്ഞടിച്ചു.

അതേസമയം, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടന്ന സർവ്വകക്ഷി യോഗത്തിൽ ഇടതുപക്ഷം ഉൾപ്പടെ ഈ പദ്ധതിയെ അംഗീകരിച്ചതാണ്.എന്നാൽ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന പിയുഷ് ഘോയൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ പറഞ്ഞിരുന്നു ധനമന്ത്രി നിർമല സീതാരാമൻ പദ്ധതിക്ക് വേണ്ട വായ്പ്പ എടുക്കാനുള്ള അനുമതി നൽകിയിരുന്നതാണെന്നും പക്ഷേ ഇവിടെ പദ്ധതിക്കെതിരെ സമരം ചെയ്യുന്നത് അവരുടെ പാർട്ടിക്കാർ തന്നെയാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

തനിക്കെതിരെ കോൺഗ്രസ്‌ കള്ളം പ്രചരിപ്പിക്കുന്നു.. സ്വന്തം വീടിന്റെ മുകളിൽ കൂടി റെയിൽ വന്നാൽ സ്ഥലം നൽകാൻ തയ്യാറാണെന്നും അതിനൊരു മടിയുമില്ലെന്നും തനിക്കെതിരെ സമരം ചെയ്യാൻ പൈസ കൊടുത്ത് ആളെ കൂട്ടുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News