വികസനത്തിനായി ഭൂമി വിട്ടു കൊടുക്കുന്നതില്‍ സന്തോഷിച്ച് കൊല്ലമ്പുഴ ഗ്രാമവാസികള്‍

കെ റെയിലിന് ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലി വിവാദങ്ങള്‍ മുറുകവേ സ്വന്തം ഭൂമി വിട്ട് നല്‍കുന്നതില്‍ എതിര്‍പ്പ് ഇല്ലെന്നതാണ് ആറ്റിങ്ങല്‍ കൊല്ലമ്പുഴയിലെ ഗ്രാമവാസികള്‍. സര്‍ക്കാരിനെ വിശ്വാസമാണെന്നും വികസന പ്രവര്‍ത്തനത്തിനായി ഭൂമി ഏറ്റെടുത്താലും നല്ല വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗ്രാമവാസികള്‍ പറയുന്നു.

കെ റെയില്‍ പദ്ധതിക്കായി ആറ്റിങ്ങല്‍ കൊല്ലംമ്പുഴ തോട്ടവാരം സ്വദേശിനി ലീലാമണിയുടെ ആറര സെന്റ് സ്ഥലം ആണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. നാടിന്റെ വികസനത്തിനായി ഭൂമി വിട്ട് നല്‍കുന്നതില്‍ ലീലാമണിക്ക് പരിപൂര്‍ണ്ണ സന്തോഷം മാത്രം. ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് വികസനവിരുദ്ധര്‍ വലിയ നുണപ്രചരണങ്ങള്‍ നടത്തുമ്പോഴും ഇവരാരും അതൊന്നും വിശ്വസിച്ചിട്ടില്ല. അടുത്തിടെ ആറ്റിങ്ങല്‍ ബൈപാസിനായി സര്‍ക്കാര്‍ ഭൂമിയേറ്റെടുത്തപ്പോള്‍ നല്ല വില ലഭിച്ചതിന്റെ തുടര്‍ച്ച ഇവിടെയും ഉണ്ടാവുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. കൊല്ലമ്പുഴക്കാരാനായ പ്രഭാകരനും തന്റെ ഇരുപത് സെന്റ് സ്ഥലം സന്തോഷത്തോടെയാണ് പദ്ധതിക്കായി വിട്ടു നല്‍കാമെന്ന് പറയുന്നത്.

ആറ്റിങ്ങല്‍ ബൈപാസും, കെ റെയിലിനായി ഏറ്റെടുക്കുന്ന ഭൂമിയും തമ്മില്‍ ചേരുന്ന സ്ഥലമാണ് കൊല്ലമ്പുഴ. ലീലാമണിക്കും പ്രഭാകരനും സര്‍ക്കാരിനെ വിശ്വാസമാണ് . നാടിന്റെ വികസനത്തിന് വേണ്ടി ഭുമിയും വീടും വിട്ട് നല്‍കാന്‍ മനസ്ഥിതിയുളള നാട്ടിന്‍പുറത്തുകാരാണ് കൊല്ലംമ്പുഴയില്‍ അധികവും . അവര്‍ കെ റെയില്‍ വിരുദ്ധ സമര മുന്നണിയുടെ നുണപ്രചാരങ്ങളില്‍ വീഴുന്നില്ല. കെ റെയിലിനായി കുടിയൊഴിയാന്‍ തയ്യാറായി നില്‍കുന്ന മഹാഭൂരിപക്ഷം മലയാളികളുടെ പ്രതിനിധികള്‍ ആണ് പ്രഭാകരനും ,ലീലാമണിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News