ദേശീയ പണിമുടക്ക്; റേഷൻ കടകൾ ഞായറാഴ്ച പ്രവർത്തിക്കും

ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ റേഷൻ കടകൾ ഞായറാഴ്ച (നാളെ, മാർച്ച് 27 ) തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു.

മാർച്ച് 28, 29 തീയതികളിൽ വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സാധാരണ ജനങ്ങൾക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ റേഷൻ കടകൾ നാളെ തുറന്ന് പ്രവർത്തിപ്പിക്കുന്നത്.പണിമുടക്ക് റേഷൻ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് റേഷൻ കടകൾ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചത്.

മാർച്ച് 28, 29 ദിവസങ്ങളിൽ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് തൊഴിലാളി യൂണിയനുകൾ. ഗതാഗതം, ബാങ്ക്, കൃഷി തുടങ്ങി നിരവധി മേഖലകളിലെ തൊഴിലാളികളാണ് പണി മുടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here